ആലപ്പുഴ : കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണ് വയോധികനായ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. ആലപ്പുഴയിൽ കായംകുളത്തെ കെഎസ്ആർടിസി ബസ് സ്റ്റാന്റിലായിരുന്നു സംഭവം. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകടം നടന്നത്. പരിക്കേറ്റ വയോധികനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോട്ടറി വില്പനക്കാരനാണ് പരിക്കേറ്റ പരമേശ്വരൻ. മാവേലിക്കരയിലെ താമസസ്ഥലത്തേക്ക് പോകാനായി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴായിരുന്നു അപകടം നടന്നത്.
കഴിഞ്ഞവർഷം മാർച്ചിലും കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് പാളികൾ അടർന്നു വീണിരുന്നു. വലിയ ശോചനീയാവസ്ഥയിലാണ് ഈ ബസ് സ്റ്റാൻഡ് സ്ഥിതിചെയ്യുന്നത്. 60 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം ജീർണിച്ച് കോൺക്രീറ്റ് മുഴുവൻ വിള്ളൽ വീണ കമ്പികൾ പോലും പുറത്തു കാണുന്ന രീതിയിൽ അപകടാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്.
Discussion about this post