ചെന്നെ: രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്ത് ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിജയ്കാന്ത് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാല്‍, വിജയകാന്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് താരത്തിന്റെ പാര്‍ട്ടി നേതൃത്വം അറിയിച്ചു.
പതിവ് പരിശോധനങ്ങള്‍ക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പർട്ടി നേതൃത്വം അറയിക്കുന്നുണ്ട്. എന്നാൽ, അദ്ദേഹം വെന്റിലേറ്ററിലാണെന്ന റിപ്പോർട്ടുകൾ ഡിഎംകെ തള്ളി. വൈകാതെ താരത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും പാർട്ടി അറിയിച്ചിട്ടുണ്ട്. താരത്തെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആരോഗ്യസ്ഥിതി മെച്ചമാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യനും അറിയിച്ചു.
Discussion about this post