കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് കെഎസ്ആര്‍ടിസി ഐൻടിയുസി യൂണിയൻ മാര്‍ച്ച്. ശമ്പള- പെൻഷൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ജീവനക്കാർ വേദിയിലേക്ക് മാർച്ച് നടത്തിയത്. കോഴിക്കേട് യോഗം നടക്കുന്ന നടക്കുന്ന സ്വകാര്യ ഹോട്ടലിലേക്കാണ് ഐസ്ആർടിസി ഡിപ്പോയിൽ നിന്ന് ജീവനക്കാർ പ്രതിഷേധം ആരംഭിച്ചത്. പത്തോളം ആളുകളാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. കണ്ണൂര്‍ പടിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നിഷേധിച്ചത്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പടിയൂര്‍ പഞ്ചായത്ത്. നവകേരള സദസ്സില്‍ എത്താത്ത ഇരുപതോളം തൊഴിലാളികള്‍ക്കാണ് ജോലി നിഷേധിച്ചത്.
നവകേരള സദസ്സിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥികളെയടക്കം പൊരിവെയിലത്ത് നിർത്തിയതിനും തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനും ധൂർത്തിനും എതിരെ ശക്തമായ വിമർശനമാണ് ഓരോ ദിവസവും ഉയരുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും ശമ്പളവും മുടക്കിയ സർക്കാർ ഒരു കോടി രൂപയുടെ ആഢംബര ബസിൽ നവകേരള യാത്രയ്ക്കിറങ്ങിയതും നേരത്തെ ചർച്ചയായിരുന്നു.
Discussion about this post