പാറ്റ്‌ന: ബീഹാര്‍ തലസ്ഥാനമായ പട്‌നയില്‍ വിഐപി വാഹനങ്ങളില്‍ സൈറണ്‍ നിരോധനിച്ചു. ഗവര്‍ണര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഫയര്‍ എഞ്ചിന്‍, ആംബുലന്‍സ് എന്നീ പ്രധാനപ്പെട്ട വാഹനങ്ങളിലൊഴികെ വേറെ ആരും സൈറണ്‍ ഉപയോഗിക്കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
തലസ്ഥാനത്ത് അധികരിക്കുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സാധാരണ വാഹനങ്ങള്‍ അനാവശ്യമായി ഹോണ്‍ ഉപയോഗിക്കുന്നത് പരിശോധിക്കാനും നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവനുസരിച്ച് എല്ലാ വി.ഐ.പി വാഹനങ്ങളുടെയും ഹോണുകള്‍ നീക്കം ചെയ്യുമെന്നും ഇക്കാര്യം കാണിച്ച് ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആശുപത്രികളും സ്‌കൂളുകളും കടന്നുപോകുമ്പോള്‍ പോലും സൈറണ്‍ ഒഴിവാക്കാത്ത വി.വി.ഐ.പികളുടെയും വി.ഐ.പികളുടെയും വാഹനങ്ങള്‍ക്കെതിരെ പരാതിയുയര്‍ന്നിരുന്നു.വലിയ ശബ്ദമലിനീകരണത്തിനും ഈ സൈറണുകള്‍ കാരണമാകുന്നുവെന്നും സര്‍ക്കാര്‍ വിലയിരുത്തി. ഇതിനെ തുടര്‍ന്നാണ് സൈറണ്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post