കൊല്ലം : ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അഭിഗേലിനെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും എസ് എൻ കോളേജ് വിദ്യാർത്ഥിനി. ധനഞ്ജയ എന്ന പെൺകുട്ടിയാണ് കുട്ടിയെ ആദ്യം കണ്ടത്. ഒരു സ്ത്രീ ആണ് കുട്ടിയെ കൊല്ലത്തെ ആശ്രമം മൈതാനത്ത് കൊണ്ടുവന്നിരുത്തിയത് എന്ന് ധനഞ്ജയ പോലീസിന് മൊഴി നൽകി.
എസ് എൻ കോളേജ് വിദ്യാർത്ഥിനിയായ ധനഞ്ജയ പരീക്ഷ കഴിഞ്ഞ് വരുന്നതിനിടയിലാണ് കുട്ടിയെ ഒരു സ്ത്രീ കൊണ്ടുവരുന്നത് കണ്ടത്. കുട്ടി മാസ്ക് ധരിച്ചിരുന്നതിനാൽ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ കുട്ടിയെ അവിടെ കൊണ്ടുവന്നിരുത്തിയ സ്ത്രീ പോയശേഷം തിരിച്ചു വരാതിരുന്നതോടെ സംശയം തോന്നുകയായിരുന്നു. തുടർന്നാണ് മാദ്ധ്യമങ്ങളിലൂടെ കണ്ട ഫോട്ടോ നോക്കി തട്ടിക്കൊണ്ടുപോയ കുട്ടി തന്നെയാണെന്ന് ഉറപ്പാക്കിയത്. തുടർന്ന് പിങ്ക് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കാണാതായ പെൺകുട്ടിയാണെന്ന് മനസ്സിലായതോടെ ആശ്രാ
മം മൈതാനത്ത് ഉണ്ടായിരുന്ന ആളുകൾ അടുത്തു കൂടി. കുട്ടിക്ക് വെള്ളവും ബിസ്ക്കറ്റും വാങ്ങി നൽകി. വൈകാതെ തന്നെ കൊല്ലം ഈസ്റ്റ് പോലീസ് എത്തി കുട്ടിയെ കമ്മീഷണർ ഓഫീസിലേക്കും തുടർന്ന് എ ആർ ക്യാമ്പിലേക്കും കൊണ്ടുപോവുകയായിരുന്നു. കുഞ്ഞിനെ ആദ്യം കണ്ടെത്തിയ ധനഞ്ജയയയിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ തേടി. കുട്ടിയെ കൊണ്ടുവന്ന സ്ത്രീയെക്കുറിച്ച് കണ്ട വിവരങ്ങൾ ഈ പെൺകുട്ടി പോലീസുമായി പങ്കുവെച്ചിട്ടുണ്ട്.
Discussion about this post