ചണ്ഡീഗഡ് : ഷോറൂമിലെ ഗ്ലാസ് ഡോർ മറിഞ്ഞുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഗുമർ മണ്ഡി മാർക്കറ്റിൽ വെച്ചാണ് അപകടം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പെൺകുട്ടി ഗ്ലാസ് ഡോറിന്റെ ഹാന്റിലിൽ പിടിച്ചതോടെ, വാതിൽ കുട്ടിയുടെ ശരീരത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കടയിലെ ജീവനക്കാരും കുട്ടിയുടെ മാതാപിതാക്കളും ഓടിയെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടില്ല.








