തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേർ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് നിലവിൽ 64 ആക്ടീവ് കേസുകളാണുള്ളത്.
കഴിഞ്ഞ രണ്ടാഴ്ച്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെന്നാണ് കണക്ക്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാൻ വിശദ പരിശോധന നടത്തും. കാറ്റഗറി ബിയിൽപ്പെട്ട രോഗികളെയാണ് ഇപ്പോൾ കണ്ടെത്തുന്നതിൽ അധികവും. ലക്ഷണങ്ങളുമായെത്തുന്നവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.
പല ജില്ലകളിലും നിലവിൽ പരിശോധനകൾ വളരെ കുറവാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ അടക്കം നടത്തേണ്ടി വരുമ്പോഴോ ആണ് കോവിഡ് പരിശോധന നടത്തുന്നത്
Discussion about this post