മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യഘട്ട ഫലങ്ങൾ പുറത്ത് വരുമ്പോൾ സോറം പീപ്പിൾ മൂവ്മെന്റ് ലീഡ് നിലയിൽ വ്യക്തമായ ആധിപത്യം പുലർത്തുന്നു. ഏറ്റവും ഒടുവിലെ ഫലങ്ങൾ പ്രകാരം സെഡ് പി എം 20 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ട് 8 ഇടങ്ങളിലാണ് മുന്നിൽ നിൽക്കുന്നത്. ബി ജെ പി രണ്ടിടത്തും കോൺഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്.
മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 174 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), സോറം പീപ്പിൾസ് മൂവ്‌മെന്റ് (ZPM), കോൺഗ്രസ് എന്നിവ ആകെയുള്ള 40 സീറ്റുകളിലും മത്സരിച്ചപ്പോൾ ബിജെപി 23 മണ്ഡലങ്ങളിലാണ് തങ്ങളുടെ സാനിധ്യം പ്രകടിപ്പിച്ചത്
Discussion about this post