തിരുവനന്തപുരം: മുൻ ഡിസിസി അദ്ധ്യക്ഷൻ എവി ഗോപിനാഥിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. കെപിസിസി ജനറൽ സെക്രട്ടറി കെ സുധാകരനാണ് ഗോപിനാഥിനെതിരായി നടപടി എടുത്തത് അറിയിച്ചത്. നവകേരള സദസ്സിൽ പങ്കെടുത്തതിനാണ് അച്ചടക്ക നടപടി.
നവകേരള സദസ്സ് പാലക്കാട് എത്തിയപ്പോഴായിരുന്നു എ വി ഗോപിനാഥ് പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തത്.സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനൊപ്പമാണ് എവി ഗോപിനാഥ് നവകേരള സദസ്സിൽ എത്തിയത്.
കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും നവകേരള സദസ്സുമായി സഹകരിക്കരുതെന്ന് കെപിസിസി നിർദ്ദേശം നൽകിയിരുന്നു. പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു.
പരിപാടിക്ക് എത്തിയതിന് പ്രത്യേക രാഷ്ട്രീയ അനുമാനം നൽകേണ്ട കാര്യമില്ല. തന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. കോൺഗ്രസുകാരനായാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും എ വി ഗോപിനാഥ് പറഞ്ഞിരുന്നു.
Discussion about this post