ഐസ്വാൾ : 2015 ബാച്ച് ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥയായ സ്ക്വാഡ്രൺ ലീഡർ മനീഷ പാധി എയ്ഡ്-ഡി-ക്യാമ്പ് തസ്തികയിലേക്ക് പ്രവേശിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി തിങ്കളാഴ്ച ചുമതലയേറ്റെടുത്തു.
പുതിയ പോസ്റ്റിംഗിന് മുമ്പ്, സ്ക്വാഡ്രൺ ലീഡർ പാധിയെ ബിദർ, പൂനെ, ഭട്ടിൻഡ എന്നിവിടങ്ങളിലെ എയർഫോഴ്സ് സ്റ്റേഷനുകളിൽ നിയമിച്ചിരുന്നു.
എഡിസി അഥവാ എയ്ഡ് -ഡി-ക്യാമ്പ് എന്നത് ഇന്ത്യൻ സായുധ സേനയിലെ ഒരു ഔദ്യോഗിക സ്ഥാനമാണ്, . ആർമി ചീഫ്, ആർമി കമാൻഡർമാർ, ഗവർണർമാർ, ഇന്ത്യൻ പ്രസിഡന്റ് എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേഴ്‌സണൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരാണ് എഡിസികൾ
കരസേന, നാവികസേന, വ്യോമസേനാ മേധാവികൾ ഉൾപ്പെടെയുള്ള സർവീസ് മേധാവികൾക്ക് സാധാരണയായി മൂന്ന് എയ്ഡ് ദ ക്യാമ്പുകളും രാഷ്ട്രപതിക്ക് അഞ്ച് എയ്ഡ് ദ ക്യാമ്പുകളും ഉണ്ടായിരിക്കും. മൂന് പേർ ആർമിയിൽ നിന്നും ഓരോ വീതം ആൾക്കാർ നാവികസേനയിൽ നിന്നും വ്യോമസേനയിൽ നിന്നും.








