വയനാട്: മാനന്തവാടിയിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കേസിൽ യുവതിയും യുവാവും എക്‌സൈസ് പിടിയിൽ. മാനന്തവാടി പൊരുന്നനൂര്‍ അഞ്ചാംമൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഹസീബ് (23) മലപ്പുറം തിരൂര്‍ പിലാത്തറ സ്വദേശിനിയായ വലിയപറമ്പില്‍ സോഫിയ (32) എന്നിവരാണ് പിടിയിലായത്. റേഞ്ച് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്.
അര കിലോ കഞ്ചാവും ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വനിത എക്‌സൈസ് ഓഫീസര്‍ ഷൈനി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി പോള്‍, ഷിനോജ്, അര്‍ജുന്‍, എം.ജി. രാജേഷ്, ഡ്രൈവര്‍ രമേശ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തിരുന്നു.
Discussion about this post