എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടിയിലധികം രൂപയുടെ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് യാത്രികർ പിടിയിലായിട്ടുണ്ട്. ആകെ 3.36 കിലോ സ്വർണം കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു.
അമ്പലപ്പുഴ സ്വദേശി ബാലൻ, കാസർകോട് സ്വദേശി ഇസ്മയിൽ, പാലക്കാട് സ്വദേശി മുഹമ്മദ് നജീം എന്നിവരാണ് കസ്റ്റഡിയിൽ ആയത്. ബാലനിൽ നിന്നും 50 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തു. 932 ഗ്രാം സ്വർണം ക്യാപ്സ്യൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ബാലൻ കടത്തിയത്.
ഇസ്മയിലിൽ നിന്നും 60 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. 1,372 ഗ്രാം സ്വർണം കുഴമ്പ് രൂപത്തിലാക്കിയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 1,068 ഗ്രാം സ്വർണമാണ് നജീമിൽ നിന്നും പിടിച്ചെടുത്തത്.
Discussion about this post