കോഴിക്കോട്: കഴിഞ്ഞ ദിവസം കടലിൽ അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. കൂടെ ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. കോഴിക്കോട് ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാൻ്റെ മകൻ മുഹമ്മദ് സെയ്ദ് (14) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കടലിൽ കളിക്കുന്നതിനിടെയാണ് ഇന്നലെ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. കോഴിക്കോട് കോതിപാലത്ത് ഇന്നലെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് നാല് പേരെയും രക്ഷപ്പെടുത്തിയത്. എന്നാല്‍, മുഹമ്മദ് സെയ്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.








