കണ്ണൂര്‍: വളപട്ടണത്ത് പോലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ ഒരു മാസത്തിന് ശേഷം അറസ്റ്റില്‍. കഴിഞ്ഞ മാസം മൂന്നിന് റോഷനെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ റോഷന്റെ പിതാവ് ഡോ. ബാബു തോമസ് വെടുയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ രക്ഷപ്പെട്ട റോഷൻ എറണാകുളത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ റോഷനെ പിടികൂടാനാണ് വളപട്ടം എസ്ഐ നിഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചിറക്കല്‍ചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. എന്നാൽ, റോഷന്റെ മുറിയുടെ വാതിൽ തട്ടി വിളിക്കുന്നതിനിടെ ബാബു തോമസ് പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഇയാളെ പോലീസ് അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് തോക്കുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
Discussion about this post