ചെന്നൈ: തമിഴ്നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ഇടുക്കി സ്വദേശിയായ ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്.
തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല. പോലീസും ഫയർഫോഴ്സും ചേർന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്. തിരിച്ചിറപ്പളളിയിൽ വിമാനമിറങ്ങിയ ശേഷം ടാക്സി കാറിൽ വരുകയായിരുന്നു ദമ്പതികളെന്നാണ് പ്രഥമിക നിഗമനം.








