ന്യൂയോർക്ക് : ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കാതെ ഗാസയിൽ നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം വെള്ളിയാഴ്ച വീറ്റോ ചെയ്ത് അമേരിക്ക.90 അംഗരാജ്യങ്ങളുടെ പിന്തുണയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് പ്രമേയം അവതരിപ്പിച്ചത്. ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയിലെ 13 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ , യുകെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുഎന്നിലെ യുഎസ് ഡെപ്യൂട്ടി പ്രതിനിധി റോബർട്ട് വുഡ്, പ്രമേയം “യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകാലത്തിലാണെന്നും എന്നും, യഥാർത്ഥ സാഹചര്യത്തിൽ കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ ഈ പ്രമേയത്തിന് കഴിയില്ലെന്നും പറഞ്ഞു.
“നിർഭാഗ്യവശാൽ, ഞങ്ങളുടെ മിക്കവാറും എല്ലാ ശുപാർശകളും അവഗണിക്കപ്പെട്ടു. ഈ തിടുക്കപ്പെട്ട് നടത്തിയ പ്രക്രിയയുടെ പരിണിതഫലം യാഥാർത്ഥ്യത്തിൽ നിന്ന് വേർപിരിഞ്ഞ ഒരു അസന്തുലിത പ്രമേയമാണ്. അത് ഒരു പ്രായോഗികമായ രീതിയിലും യഥാർത്ഥ സാഹചര്യത്തിൽ കാര്യങ്ങളെ മുന്നോട്ട് ചലിപ്പിക്കില്ല. അതിനാൽ ഞങ്ങൾ, ഖേദപൂർവ്വം, ഈ പ്രമേയത്തെ പിന്തുണക്കുന്നതിൽ നിന്നും ഞങ്ങൾ വിട്ടുനിൽക്കുന്നു.
ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ പ്രമേയത്തിന്റെ രചയിതാക്കൾ അപലപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് റോബർട്ട് വുഡ് പറഞ്ഞു. 1,200-ലധികം ആളുകൾ കൊല്ലപ്പെട്ട ആക്രമണത്തിൽ , സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ തുടങ്ങിയവർ ആക്രമണത്തിന് വിധേയരായി സ്ത്രീകളെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി. സാഹചര്യം ഇതായിരുന്നിട്ട് പോലും ഹമാസിന്റെ ആക്രമണത്തെ അപലപിച്ച് ഒരു വാക്ക് പോലും പറയാത്തത് അംഗീകരിക്കാനാവില്ല
നിരുപാധികമായ വെടിനിർത്തൽ അപകടകരമാകുന്നത് എന്തുകൊണ്ടാണെന്ന് താൻ നേരത്തെ വിശദീകരിച്ചിട്ടുണ്ടെന്നും, ഇസ്രയേലിനെ വീണ്ടും ആക്രമിക്കാൻ പറ്റുന്ന ഒരു സാഹചര്യത്തിലേക്ക് ഹമാസിനെ വീണ്ടും വിടുകയാണ് അതിലൂടെ സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post