എറണാകുളം: നവകേരള സദസ്സിനിടെ യുവാവിന് സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. കൊച്ചി മറൈൻഡ്രൈവിലെ പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരിപാടിയ്ക്കിടെ യുവാവ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മർദ്ദനം. പത്തിലധികം പേരുള്ള സംഘമായിരുന്നു യുവാവിനെ മർദ്ദിച്ചത്. സംഭവ സമയം പോലീസും ഉണ്ടായിരുന്നു. തുടക്കത്തിൽ പിടിച്ചുമാറ്റാതിരുന്ന പോലീസ് മർദ്ദനം രൂക്ഷമായതോടെ ഇടപെടുകയായിരുന്നു. എന്നാൽ യുവാവിനെ മർദ്ദിക്കുന്നത് പ്രവർത്തകർ തുടർന്നു.
മർദ്ദനത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. മർദ്ദനത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post