പാലക്കാട്: പാലക്കാട് സിവിൽ സ്റ്റേഷന് സമീപം ഒരു വീട്ടിലെ നാല് പേരെ അബോധാവസ്ഥയിൽ കണ്ടെത്തി. സന്ധ്യ, ശ്രുതി, സുന്ദരൻ, സുനന്ദ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
സ്ഥലത്തെത്തിയ പാലക്കാട് സൗത്ത് പോലീസ് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരുടേയും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. അതേസമയം, കുടുംബത്തിന് വലിയ കടബാധ്യതയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
Discussion about this post