ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാവീഴ്ചയുടെ ഗൗരവം ഒരുതരത്തിലും കുറച്ചുകാണാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിൽ ഈ വിഷയത്തിൽ തർക്കം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ് നൽകിയ അഭിമുഖത്തിലാണ് മോദി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് മോദി പറഞ്ഞു. എന്നാൽ അതിലൊതുങ്ങിയാൽ പോരാ, സംഭവത്തിന് പിന്നിലുള്ള ആളുകളുടെ വേരുകളിലേക്കും അവരുടെ ഉദ്ദേശ്യങ്ങളിലേക്കും ഇറങ്ങി ചെല്ലേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി
ലോക്‌സഭാ സ്പീക്കർ ഓം ബിർള സംഭവത്തിൽ അതീവ ഗൗരവത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.
അതിനെപ്പറ്റി ചർച്ചകൾ നടത്തേണ്ട ആവശ്യം തന്നെയില്ല സംഭവിച്ചത് വളരെ ഗൗരവമുള്ളതാണ്, സംശയമില്ല ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണം മോദി പറഞ്ഞു.
“അന്വേഷണ ഏജൻസികൾ കർശനമായി അന്വേഷിക്കുകയാണ്. ഇതിന് പിന്നിൽ ആരാണെന്നും അവർക്ക് എന്ത് പദ്ധതിയുണ്ടെന്നും അറിയേണ്ടത് പ്രധാനമാണ്. ഏകമനസ്സോടെ പരിഹാരങ്ങളും തേടണം. ഇത്തരം കാര്യങ്ങളിൽ സംവാദങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും ചെറുത്തുനിൽപ്പിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണം,” മോദി പറഞ്ഞു.
Discussion about this post