മുംബൈ : നടിയുടെ ബലാത്സംഗ ആരോപണം തള്ളി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംഡി സജ്ജൻ ജിൻഡാൽ. പൂർണ്ണമായും വസ്തുതാ വിരുദ്ധവും അസംബന്ധവുമായ കാര്യമാണ് ഈ നടി തനിക്കെതിരെ പരാതിയായി നൽകിയിരിക്കുന്നത് എന്ന് സജ്ജൻ ജിൻഡാൽ വ്യക്തമാക്കി. പോലീസിലും നിയമസംവിധാനത്തിലും വിശ്വാസമുണ്ടെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുംബൈയിലെ പോലീസ് സ്റ്റേഷനിൽ നടി നൽകിയിരിക്കുന്ന പരാതി പ്രകാരം ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 354 (സ്ത്രീയെ അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് സജ്ജൻ ജിൻഡാലിനെതിരെ കേസെടുത്തിരിക്കുന്നത്. 2022ൽ ജിൻഡാൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പെന്റ ഹൗസിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് നടി പരാതി നൽകിയിരിക്കുന്നത്.
ബാന്ദ്ര-കുർള കോംപ്ലക്‌സിലെ കമ്പനിയുടെ ഹെഡ് ഓഫീസിന് മുകളിലുള്ള പെന്റ ഹൗസിൽ വെച്ചാണ് കുറ്റകൃത്യം നടന്നതെന്ന് നടി പരാതിയിൽ സൂചിപ്പിക്കുന്നു.
ദുബായിൽ റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ നടിയുടെ സഹോദരനിൽ നിന്ന് പ്രോപ്പർട്ടി വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതിനാലാണ് മുംബൈയിലെ അദ്ദേഹത്തിന്റെ പെന്റ ഹൗസിൽ സന്ദർശിച്ചതെന്ന് നടി പരാതിയിൽ വ്യക്തമാക്കുന്നു. ഈ സമയത്താണ് ജിൻഡാൽ പീഡിപ്പിച്ചതെന്നും നടി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
Discussion about this post