വാഷിംഗ്‌ടൺ: 2022 ലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ വിവിധ മാർഗ്ഗങ്ങളിലൂടെ ചൈന ശ്രമിച്ചതായി അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്. “ചൈന അനുകൂല” സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുവാനും “ചൈന വിരുദ്ധർ” എന്ന് തോന്നുന്ന സ്ഥാനാർത്ഥികളെ ഒതുക്കുവാനും ആണ് ചൈനയുടെ ഇടപെടൽ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി. റിപ്പബ്ലിക്കന്മാരെയും ഡെമോക്രറ്റുകളെയും ഒരുപോലെ സ്വാധീനിക്കാൻ ചൈന ശ്രമിച്ചു എന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ചൈനയ്‌ക്കൊപ്പം റഷ്യയും ഇറാനും 2022ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ട് പറയുന്നു. ചില സ്ഥാനാർത്ഥികൾക്ക് അനുകൂലമായോ പ്രതികൂലമായോ ആഖ്യാനങ്ങൾ മാറ്റുകയോ സൃഷ്ടിക്കുകയോ ചെയ്യുക എന്നതായിരുന്നു ഇടപെടൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാതെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നുകയറുകയല്ല. റിപ്പോർട്ട് വ്യക്തമാക്കി.
ചൈന ചില മത്സരങ്ങളെയും സ്ഥാനാർത്ഥികളെയും ലക്ഷ്യം വച്ചപ്പോൾ, റഷ്യ മൊത്തത്തിലുള്ള തെരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു. അതിനിടെ, രാജ്യത്ത് ഉണ്ടെന്ന് കരുതപ്പെടുന്ന സാമൂഹിക വിഭജനം മുതലെടുക്കാൻ ഇറാൻ ശ്രമിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും പ്രോക്‌സി വെബ്‌സൈറ്റുകളുടെയും രഹസ്യ ഉപയോഗത്തിലൂടെയും , സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസിന് പണം നൽകിയും , പബ്ലിക് റിലേഷൻസ് സ്ഥാപനങ്ങളെ . ഉപയോഗിച്ചുമാണ് എന്നിവയാണ് സ്വാധീന പ്രവർത്തനങ്ങൾ നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു.2020 മുതൽ അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ചൈന ശക്തമായി ശ്രമങ്ങൾ നടത്തി വരുകയാണെന്നും റിപ്പോർട്ട് പറഞ്ഞു
Discussion about this post