എറണാകുളം: കുട്ടമ്പുഴയിൽ ആനയും കുട്ടിയും വീട്ടുവളപ്പിലെ കിണറ്റിൽ വീണു. കുട്ടമ്പുഴ അഞ്ചുമുടിയിൽ രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. ആൾതാമസം ഇല്ലാത്ത വീടിന്റെ സമീപമുള്ള കിണറ്റിലാണ് ആനകൾ വീണത്. കിണറിന് അധികം ആഴമില്ലായിരുന്നു.
നാട്ടുകാർ ഉടനെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് മണ്ണ് വെട്ടി മാറ്റിയാണ് ആനകളെ കിണറിൽ നിന്ന് പുറത്തെത്തിച്ചത്. പുറത്തെത്തിച്ച ആനകളെ തിരികെ കാട്ടിലേക്കയച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ വനംവകുപ്പ് ജീവനക്കാരനും നാട്ടുകാരനും പരിക്കേറ്റു.
ആദിവാസി മേഖലയായ ഇവിടെ ആന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രദേശം ജനവാസ മേഖലയാണ്. എന്നാൽ, തൊട്ടടുത്ത് വനമാണ്.
Discussion about this post