തിരുവനന്തപുരം: ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയതിന് പിന്നാലെ എൻഎസ്യു നേതാവിനെ പോലീസ് പിടിച്ച സംഭവം വിവാദത്തിൽ. ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയതിന് ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എറിക് സ്റ്റീഫൻ.
പോലീസ് ഫോൺ വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയെന്നാരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് എറിക് സ്റ്റീഫനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവിലെ സ്വകര്യ കമ്പനിയിൽ ഡ്രോൺ ബുക്ക് ചെയ്തതിന് പിന്നാലൊയിരുന്നു പോലീസിന്റെ നീക്കം. വലിയതുറ പോലീസിന്റേതായിരുന്നു നടപടി. ഡ്രോൺ ബുക്ക് ചെയ്തത് പോലീസ് അറിഞ്ഞത് ഫോൺ ചോർത്തിയിട്ടാണ് എന്നാണ് എറികിന്റെ ആരോപണം.










