വാഷിംഗ്ടൺ ഡിസി: തീവ്രവാദ സംഘടനയായ ഹമാസിനോട് ആയുധങ്ങൾ താഴെ വയ്ക്കണമെന്നും കീഴടങ്ങണമെന്നും ആവശ്യപ്പെടരുതെന്ന് രാജ്യങ്ങളോട് ആവശ്യപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സംഘർഷം അവസാനിപ്പിക്കാൻ പല രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആക്രമണകാരികൾക്ക് ആവശ്യങ്ങളൊന്നും ഇല്ലെങ്കിൽ എങ്ങനെ സാധിക്കുമെന്നും ബ്ലിങ്കെൻ ചോദിച്ചു.
‘എനിക്ക് ശ്രദ്ധേയമായി തോന്നിയ കാര്യം എന്തെന്നാൽ, നമ്മൾ എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് പോലെ ഈ സംഘർഷം അവസാനിപ്പിക്കാൻ പല രാജ്യങ്ങളും ശ്രമിക്കുന്നതായി അറിഞ്ഞു. സാധാരണക്കാരുടെ പിന്നിൽ ഒളിച്ചിരിക്കുന്നത് നിർത്തണമെന്ന് ഹമാസിനോട് ആവശ്യപ്പെടുന്നു. ആയുധം താഴെ വച്ച് കീഴടങ്ങാനും രാജ്യങ്ങൾ ആവശ്യപ്പെടുന്നു. ഹമാസ് അങ്ങനെ ചെയ്താൽ നാളെ ഈ യുദ്ധം അവസാനിക്കും. ഹമാസ് അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ യുദ്ധം ഒരു മാസം മുൻപ് തന്നെ അവസാനിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഞാൻ മനസിലാക്കിയത് അനുസരിച്ച്, ഈ സംഘർഷം എത്രയും വേഗം അവസാനിക്കുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ, യുദ്ധം അവസാനിക്കുകയും ഹമാസ് അവിടെ തുടരുകയും ചെയ്താൽ, ഒക്ടോബർ 7 വീണ്ടും വീണ്ടും ആവർത്തിക്കും. ഇത് ഇസ്രായേലോ ഈ പ്രദേശമോ ലോകമോ ആഗ്രഹിക്കുന്നില്ലെന്നും ബ്ലിങ്കെൻ വ്യക്തമാക്കി.








