തിരുവനന്തപുരം : പ്രതിപക്ഷം ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ കെ പി സി സി അദ്ധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, ശശി തരൂർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മാർച്ചിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന അഞ്ഞൂറോളം പ്രവർത്തകർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പോലീസ് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിപി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിൽ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചത് മൂലം കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
തന്നെ കായികമായി നേരിടാന്‍ പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം പൊലീസ് ഹീനമായ രീതിയില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കെ സുധാകരൻ എംപി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. ശശി തരൂർ എംപിയും കേരളത്തിലെ പോലീസ് നടപടിയിൽ പരാതിയുമായി ലോക്സഭ സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്.
Discussion about this post