കഞ്ചിക്കോട് 4 ചരക്ക് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു ; പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ ഗതാഗത തടസ്സം

Published by
Brave India Desk

പാലക്കാട്‌ : കഞ്ചിക്കോട് 4 ചരക്ക് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിലാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റ ലോറി ഡ്രൈവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

പുതുശ്ശേരി പഞ്ചായത്തിന് സമീപത്തെ സിഗ്നലിൽ വച്ചാണ് നാലു ലോറികൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട ഒരു ലോറിയുടെ ഡ്രൈവറെ പുറത്തിറക്കാൻ കഴിയാതെ മണിക്കൂറുകളോളം വണ്ടിക്കുള്ളിൽ കുടുങ്ങിക്കിടന്നു. നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന മേഖലയാണിത് എന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.

ദേശീയപാതയിൽ ആദ്യം രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തൊട്ടു പുറകെ വന്ന മറ്റു രണ്ടു ലോറികളും കൂടെ ഈ ലോറികളുമായി പിന്നീട് കൂട്ടിയിടിച്ചു. ഡ്രൈവറെ പുറത്തെടുക്കാൻ കഴിയാതെ വന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. ഇതോടെയായിരുന്നു ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായത്. നിലവിൽ നാല് ലോറികളും സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Share
Leave a Comment

Recent News