ലണ്ടൻ: മോദി മൂന്നാം തവണ വരാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരാണ് ബ്രിടീഷ് മാധ്യമങ്ങൾ എന്ന് പറഞ്ഞാൽ അതിൽ ഒരു ശതമാനം പോലും തെറ്റുണ്ടാവില്ല. ഇന്ത്യ – ദി മോഡി ക്വസ്റ്റ്യൻ എന്ന ഡോക്യൂമെന്ററിയിലൂടെയും, അദാനിയെക്കുറിച്ചുള്ള പല ലേഖനങ്ങളിലൂടെയും കൈ മെയ് മറന്ന് അധ്വാനിച്ചവരാണ് ജോർജ്ജ് സൊറോസ് നിയന്ത്രണത്തിലുള്ള ബി ബി സിയും, ഫിനാൻഷ്യൽ ടൈംസും അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ. മോദിക്ക് എതിരായും രാഹുൽ ഗാന്ധിക്ക് അനുകൂലമായും തങ്ങളാൽ കഴിയുന്ന ആഖ്യാനങ്ങളെല്ലാം അവർ നടത്തി. എന്നാൽ ഇവയൊന്നും തന്നെ നരേന്ദ്ര മോദിയുടെ രോമത്തിൽ പോലും തട്ടിയില്ല എന്ന് മനസിലാക്കി കൊണ്ട് വേദനയോടു കൂടി പരാജയം സമ്മതിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബ്രിടീഷ് മാധ്യമമായ ദി ഗാർഡിയൻ.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ സമീപകാല വിജയങ്ങളും പ്രധാനമന്ത്രി മോദിയുടെ വൻ ജനപ്രീതിയും അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം പോലുള്ള ജനാഭിലാഷങ്ങളും ഒത്ത് ചേർന്ന് നരേന്ദ്ര മോദിയുടെ കീഴിലുള്ള ബി ജെ പി സർക്കാർ അടുത്ത തവണ അവരുടെ ഹാട്രിക് വിജയം നേടും എന്നത് ‘ഏതാണ്ട് ഒരു സ്വാഭാവികമായ സംഭവം മാത്രമായി മാറിയിരിക്കുകയാണ് എന്ന് ഗാർഡിയൻ പത്രത്തിന് വേണ്ടി എഴുതിയ ഹന്ന എല്ലിസ്-പീറ്റേഴ്‌സൺ വ്യക്തമാക്കി
ബി.ജെ.പിയുടെ ദേശീയത അജണ്ടയ്‌ക്കൊപ്പം ഒരു ശക്തനായ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ പ്രധാനമന്ത്രിയുടെ വലിയ ജനപ്രീതി രാജ്യത്തുടനീളം പ്രത്യേകിച്ചും ഹിന്ദി ഹൃദയഭൂമിയിൽ ഭൂരിപക്ഷം ജനവിഭാഗങ്ങളെയും ആകർഷിക്കുന്നത് തുടരുകയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ, മോദിയുടെയും ബി.ജെ.പിയുടെയും വിജയമാണ് “ഏറ്റവും വിശ്വസനീയമായ ഫലം” എന്നതിൽ രാഷ്ട്രീയ വിശകലന വിദഗ്ദ്ധർക്കെല്ലാം തന്നെ അഭിപ്രായ സമന്വയം ഉണ്ട്. എല്ലിസ്-പീറ്റേഴ്സൺ അവരുടെ കോളത്തിൽ എഴുതി
മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, സംസ്ഥാനങ്ങളുടെ കാര്യത്തിലും ദേശീയ തലത്തിലും പൊതുജനാഭിപ്രായം വലിയ തരത്തിൽ ബി ജെ പി ക്ക് അനുകൂലമായി തിരിഞ്ഞിട്ടുണ്ട്, ലേഖനം വ്യക്തമാക്കുന്നു.










