പാലക്കാട്: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ തീവ്രവാദികള്‍ക്കായുള്ള തിരച്ചിലിനിടയില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് നാടിന്റെ പ്രണാമം. പാലക്കാട് മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരി തറവാട്ട് വീട്ടില്‍ നിരഞ്ജന് അന്ത്യവിശ്രമം.
ധീരജവാന് അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലുള്ളവരുള്‍പ്പെടെ ആയിരങ്ങളാണ് എത്തിയത്. എളമ്പുലാശ്ശേരി കെ.എ. യു. പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് നാട്ടുകാരാണ് എത്തിയത്.
രാവിലെ ഏഴു മണി മുതല്‍ 11.45 വരെയായിരുന്നു പൊതുദര്‍ശനം. പിന്നീട് മൃതദേഹം കളരിക്കല്‍ തറാവട്ട് വളപ്പിലേക്ക് കൊണ്ടുവന്നു. വിവിധ സൈനിക വിഭാഗങ്ങളും സംസ്ഥാന പൊലീസും ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്‌കാരചടങ്ങില്‍ പങ്കടുത്തു.
Discussion about this post