ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തിരഞ്ഞെടുപ്പിൽ യാതൊരു ഗുണവും കോൺഗ്രസിന് ഉണ്ടാക്കാൻ പോകുന്നില്ലെന്ന് എഐയുഡിഎഫ് അദ്ധ്യക്ഷൻ മൗലാന ബദ്രുദ്ദീൻ അജ്മൽ. രാഹുൽ ഗാന്ധി നെഹ്രു കുടുംബത്തിലെ അംഗമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ എവിടെ കണ്ടാലും ആളുകൾ കൂടും എന്നും ബദ്രുദ്ദീൻ അജ്മൽ പറഞ്ഞു. ഈ മാസം 14 മുതൽ യാത്ര ആരംഭിക്കാൻ ഇരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുൽ ഗാന്ധി നെഹ്രു കുടുംബത്തിലെ അംഗമാണ്. അതുകൊണ്ട് അദ്ദേഹം എങ്ങോട്ട് പോയാലും ആള് കൂടും. എന്നാൽ ഇത് വോട്ടാണെന്ന് തെറ്റിദ്ധരിക്കരുത്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കി കൊടുക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും ബദ്രുദ്ദീൻ അജ്മൽ കൂട്ടിച്ചേർത്തു.
അതേസമയം പരാമർശത്തിൽ വിമർശനവുമായി അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് ബോബ്ബൈട്ട ശർമ്മ രംഗത്ത് എത്തി. രാഷ്ട്രീയ നിലപാട് ഇല്ലാത്ത വ്യക്തിയാണ് ബദ്രുദ്ദീൻ അജ്മൽ എന്ന് ശർമ്മ പറഞ്ഞു. അസമിലെ ന്യൂനപക്ഷങ്ങളെ ബദ്രുദ്ദീനും പാർട്ടിയും ചേർന്ന് കബളിപ്പിക്കുകയാണ്. കാലുപിടിച്ചപ്പോഴാണ് എഐയുഡിഎഫിനെ ഇൻഡി സഖ്യത്തിന്റെ ഭാഗമാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post