കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസര്‍-ഇ-ഷെരീഫില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം നടത്തിയത് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനു പകരമായാണെന്ന് സൂചന.
ആക്രമണം നടത്തിയ തീവ്രവാദികള്‍ കോണ്‍സുലേറ്രിന്റെ ചുവരുകളില്‍ ചോര കൊണ്ട് ‘അഫ്‌സല്‍ ഗുരു കാ ഇന്റേകാം’ (അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനുള്ള പ്രതികാരം) എന്ന് എഴുതി വച്ചിരുന്നു. കൂടാതെ ‘ഏക് ഷഹീദ്, ഹസാര്‍ ഫിദായീന്‍’ (ഒരു രക്തസാക്ഷി, ആയിരം ചാവേറുകള്‍) എന്നും എഴുതിയിരുന്നു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പകരം വീട്ടുകയാണെന്ന് പഞ്ചാബിലെ പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ പറഞ്ഞതായി ഏറ്റുമുട്ടലില്‍ പരിക്കേറ്റ രാജേഷ് വര്‍മ എന്നയാളും അവകാശപ്പെട്ടിരുന്നു. ഞായറാഴ്ച ഉണ്ടായ ആക്രമണത്തില്‍ മൂന്ന് ഭീകരരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. കൂടാതെ ചൊവ്വാഴ്ച ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നിലും സ്‌ഫോടനം നടന്നിരുന്നു. ആളപായമൊന്നും ഉണ്ടായില്ല.
Discussion about this post