തങ്ങളുടേത് ചെറിയരാജ്യം; എന്നാൽ അത് ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് അല്ല; ചൈന സന്ദർശനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പരോക്ഷ ഭീഷണിയുമായി മാലിദ്വീപ്

Published by
Brave India Desk

മാലി: ചൈന സന്ദർശനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പരോക്ഷ ഭീഷണിയുമായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു. രാജ്യത്തിന്റെ വലിപ്പം കണ്ട് ആരും ഭീഷണി മുഴക്കാൻ നിൽക്കരുതെന്ന് മുയ്സ്സു പറഞ്ഞു. ചൈന സന്ദർശനത്തിന് ശേഷം രാജ്യത്ത് തിരികെയെത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു മുയ്സ്സുവിന്റെ പ്രതികരണം.

‘തങ്ങൾ ഒരു ചെറിയ രാജ്യം ആയിരിക്കാം. എന്നാൽ അത് തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് അല്ലെന്നും മുഹമ്മദ് മുയ്സ്സു പറഞ്ഞു. ഇന്ത്യയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു മാലിദ്വീപ് പ്രസിഡന്റിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിൽ മാലിദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ഇപ്പോഴും അസ്വാരസ്യങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് മാലിദ്വീപിന്റെ പരോക്ഷ ഭീഷണി.

അതേസമയം അഞ്ച് ദിവസത്തെ ചൈനീസ് സന്ദർശനത്തിന് പിന്നാലെയാണ് മാലിദ്വീപ് പ്രസിഡന്റിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. മുഹമ്മദ് മുയ്സ്സുവിന്റെ സന്ദർശനത്തിനിടെ മാലിദ്വീപിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഉണ്ടാകുന്ന കൈകടത്തൽ വച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്നും, മാലിദ്വീപിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. ഇതിന്റെ ബലത്തിന്റെ മുഹമ്മദ് മുയ്സ്സുവിന്റെ പരോക്ഷ ഭീഷണി.

Share
Leave a Comment

Recent News