കൊല്ലം: കാവനാട് മണിയത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം. കാവനാടുള്ള സാനിറ്ററി വയേഴ്സ് ഷോപ്പിലാണ് തീപിടിച്ചത്. കട പൂർണമായും കത്തി നശിച്ചു. സമീപത്തുള്ള കടയിലേക്കും തീ പടർന്നതായാണ് വിവരം.
ഞായറാഴ്ച രാവിലെ 10.45 ഓടെയാണ് സംഭവം. നാട്ടുകാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതോടെ ശക്തികുളങ്ങര പോലീസിൽ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഫയര്‍ ഫോഴ്‌സിന്റെ ആറ് യൂണിറ്റ് ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.









