ആലപ്പുഴ : മാവേലിക്കര സ്വദേശിയായ ലളിത കൊല്ലപ്പെട്ട സംഭവം മകൻ ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമെന്ന് പോലീസ്. വീട്ടിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് മകൻ അമ്മയെ കൊലപ്പെടുത്താൻ കാരണമെന്നും പോലീസ് അറിയിച്ചു. ലളിതയുടെ മകൻ ബിനീഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കൊല്ലപ്പെട്ടാൽ ലളിതയുടെ രണ്ടാം വിവാഹത്തിലെ മകനാണ് ബിനീഷ്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു ലളിതയെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തിയതായി ബിനീഷ് സഹോദരിയെയും അയൽവാസികളെയും അറിയിച്ചത്. മകളും മറ്റു ബന്ധുക്കളും എത്തിയാണ് ലളിതയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കിടപ്പുരോഗിയായ അമ്മയെ പരിചരിക്കുന്നതിനുള്ള ബുദ്ധിമുട്ടും മദ്യപാനത്തെ എതിർക്കുന്നതു കൊണ്ടുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിക്കാൻ നയിച്ചത്. ലളിതയുടെ മരണത്തിനുശേഷം പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ സമീപവാസിയായ സുഹൃത്തിലേക്ക് അന്വേഷണം വഴിതിരിച്ചു വിടാനും ബിനീഷ് ശ്രമിച്ചിരുന്നു. എന്നാൽ മാവേലിക്കര എസ്എച്ച്ഒ സി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബിനീഷ് കള്ളമാണ് പറയുന്നതെന്ന് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് മാതാവിനെ കഴുത്തിൽ നൈറ്റി മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിനീഷ് വെളിപ്പെടുത്തിയത്.
Discussion about this post