ന്യൂഡൽഹി: എം പി എന്ന നിലയിൽ സർക്കാർ അനുവദിച്ച ബംഗ്ലാവ് ഉടനടി ഒഴിയാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വസ്‌തുക്കളുടെയും പരിപാലനത്തിന്റെയും വകുപ്പായ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ്.
ഉടൻ വീട് ഒഴിയാൻ മൊയ്‌ത്രയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസ്‌തു എത്രയും വേഗം ഒഴിഞ്ഞുകൊടുത്തു എന്ന് ഉറപ്പ് വരുത്താൻ വകുപ്പിന്റെ ഒരു സംഘത്തെ അയക്കുമെന്നും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
പാർലമെന്ററി ലോഗിൻ ക്രെഡൻഷ്യലുകൾ വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി പങ്കുവെച്ചതിന് എത്തിക്‌സ് പാനൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിസംബർ എട്ടിന് മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്.
ലോക്‌സഭയിൽ നിന്നും മൊയ്ത്രയെ പുറത്താക്കി നടപടിക്ക് ശേഷം ജനുവരി ഏഴിനകം ബംഗ്ലാവ് ഒഴിയണമെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് അവരോട് നിർദ്ദേശിച്ചിരുന്നു എന്നാൽ ഈ ഉത്തരവിനെതിരെ ഉത്തരവിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയാണ് മഹുവ മൊയ്ത്ര ചെയ്തത്.
എന്നാൽ മൊയ്ത്രയുടെ പരാതി സ്വീകരിക്കാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതി തൃണമൂൽ നേതാവിന് അനുവദിച്ച സർക്കാർ വസതിയിൽ താമസിക്കാനുള്ള അനുമതിക്കായി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാൻ ആവശ്യപ്പെടുകയാണുണ്ടായത്. നിയമ പ്രകാരം വേണമെങ്കിൽ 6 മാസം കൂടെ സർക്കാർ ബംഗ്ലാവിൽ താമസിക്കാനുള്ള അനുവാദം നൽകാൻ ഡയറക്ടർ ഓഫ് എസ്റ്റേറ്റ്സിനു അധികാരമുണ്ട്. എന്നാൽ അവർക്ക് തങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കാം എന്നും കോടതി വ്യക്തമാക്കിയിരുന്നു.
എം പി ആയിരുന്ന സമയത്ത് ലോഗ് ഇൻ ക്രെഡൻഷ്യൽസ് വ്യവസായി ഹീരാ നന്ദന് കൈമാറിയത് കൂടാതെ ബി ജെ പി ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അധിക്ഷേപ പരമായ പരാമർശങ്ങളും മഹുവ മൊയ്ത്ര നടത്താറുണ്ടായിരുന്നു
Discussion about this post