കണ്ണൂര്‍: നടുറോഡിൽ വിവാഹാഘോഷം നടത്തി ഗതാഗതം തടസപ്പെടുത്തിയതിന് കേസെടുത്ത് പോലീസ്. കണ്ണൂർ വാരത്ത് ആണ് സംഭവം. വാരത്തുള്ള വധുവിന്റെ വീട്ടിലേക്ക് ഒട്ടകപ്പുറത്താണ് വരനും സുഹൃത്തുക്കളും എത്തിയത്. ബാൻഡുമേളവും ഒട്ടകവുമെല്ലാമായി വരുന്ന വിവാഹസംഘത്തെ കാണാനായി നാട്ടുകാർ തടിച്ചുകൂടിയതോടെ ഗതാഗതം തടസപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ വിവാഹാഘോഷം മൂലം ഗതാഗതം തടസപ്പെട്ടതോടെ പോലീസ് ഇടപെടുകയായിരുന്നു. പോലീസെത്തി കാഴ്ച്ചക്കാരായി എത്തിയവരെ ലാത്തി വീശി ഓടിക്കുകയും ചെയ്തു
ഗതാഗതം മുടക്കി വിവാഹാഘോഷം നടത്തിയതിന് ചക്കരക്കല്‍ പോലീസ് ഇവർക്കെതിരെ കേസെടുത്തു. വളപട്ടണം സ്വദേശിയായ വരന് റിസ്വാന് ഉള്‍പ്പടെ 26 പേരെയാണ് കേസിൽ പ്രതി ചേർത്തത്. സംഭവത്തില്‍ മഹല്ല് കമ്മറ്റി ഇടപെടുകയും താക്കീത് നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post