ഇസ്ലാമാബാദ്: ഭീകരാക്രമണത്തിൽ ഇറാന്റെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഇറാൻ റെവല്യൂഷണറി ഗാർഡിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. അഫ്ഗാൻ- പാകിസ്താൻ അതിർത്തിയ്ക്കിടയിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ആയിരുന്നു സംഭവം.
കേണൽ ഹൊസ്സൈൻ അലി ജവ്ദാൻഫാർ ആണ് കൊല്ലപ്പെട്ടത്. ഭീകരർ ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സുന്നി ഭീകര സംഘടനയായ ജയ് അൽ ആദിൽ ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന.
കഴിഞ്ഞ ദിവസം ജയ് അൽ ആദിലിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ മിസൈൽ- ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിലുള്ള പ്രത്യാക്രമണമാണ് ഇന്ന് ഉണ്ടായത് എന്നാണ് സംശയിക്കുന്നത്.












