ഡല്‍ഹി : പാമോലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് സുപ്രീംകോടതിയില്‍ വിശദീകരണം നല്കി. രാഷ്ട്രീയലാഭത്തിനല്ല, ജനപ്രതിനിധിയെന്ന നിലയിലാണ് കേസില്‍ താന്‍ കക്ഷി ചേര്‍ന്നതെന്ന് വിഎസ് കോടതിയെ അറിയിച്ചു. തനിക്ക് കേസില്‍ കക്ഷി ചേരാന്‍ 2006 ല്‍ സുപ്രീംകോടതി തന്നെ അനുമതി നല്‍കിയിരുന്നു. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും വിഎസ് കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. കൂടാതെ അഞ്ച് അധികരേഖകളും വിഎസ് കോടതിയില്‍ സമര്‍പ്പിച്ചു.
നേരത്തെ കേസ് പരിഗണിച്ച സുപ്രീംകോടതി വിഎസിനെ വിമര്‍ശിച്ചിരുന്നു. വിഎസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടിയാണ് കേസ് വലിച്ചു നീട്ടുന്നതെന്നും കോടതി പറഞ്ഞു. കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടു വരിക എന്ന ലക്ഷ്യമല്ല വിഎസിനുള്ളത്. പുതിയ രേഖകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കേസ് നീട്ടിക്കൊണ്ടു പോകാനാണ് ശ്രമം. ഇത്തരം നടപടികളുമായി മുന്നോട്ടുപോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു.
Discussion about this post