ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. 12.29 മുതൽ 84 സെക്കന്റ് നീണ്ടു നിൽക്കുന്നതാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ. മുഖ്യയജമാനനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണപ്രതിഷ്ഠ നിർവ്വഹിക്കുന്നത്.
12 .15 ഓട് കൂടിയായിരുന്നു പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തിയത്. മുഖ്യയജമാനൻ ആകുന്നതിന് വേണ്ടിയുള്ള പൂജകൾ അദ്ദേഹം പൂർത്തിയാക്കി. ഇതിന് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങ് ആരംഭിച്ചത്.









