അയോദ്ധ്യ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി രാമ ക്ഷേത്ര പരിസരത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമലല്ലയുടെ വിഗ്രഹം അനാച്ഛാദനം ചെയ്ത പുണ്യ നിമിഷത്തിൽ പുഷ്പവൃഷ്ടി നടത്തി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ
പുണ്യ മുഹൂർത്തത്തിൽ സന്നിഹിതരായിരുന്ന ക്ഷണിക്കപ്പെട്ട അതിഥികളുടെ ‘ജയ് ശ്രീറാം’ വിളികളാൽ രാമജന്മഭൂമി അക്ഷരാർത്ഥത്തിൽ ഹർഷോന്മാദത്തിൽ ആറാടുകയായിരിന്നു.
എല്ലാ ശാസ്ത്രീയ വിധികളും പാലിച്ചു കൊണ്ട് അത്യപൂർവ്വമായ അഭിജിത് മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്
ഇന്ത്യൻ സ്വാഭിമാനം പുനരുജ്ജീവിച്ച പുണ്യ നിമിഷത്തിൽ മുപ്പതോളം കലാകാരന്മാർ തങ്ങളുടെ ഭക്തി നിർഭരമായ പ്രകടനങ്ങൾ പുറത്തെടുത്തപ്പോഴാണ് സ്വർഗ്ഗത്തിൽ നിന്നും ദേവന്മാരെന്നവണ്ണം ഇന്ത്യൻ വ്യോമസേന ആകാശത്ത് നിന്നും പുഷ്പവൃഷ്ടി നടത്തിയത്








