വയനാട്: മുട്ടിലില്‍ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. മുട്ടില്‍ കുട്ടമംഗലം മാന്തൊടി വീട്ടില്‍ അഫ്തറിന്റെ മകള്‍ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ബാത്ത്‌റൂമില്‍ വച്ച ബക്കറ്റിലെ വെള്ളത്തില്‍ കുട്ടി തലകീഴായി വീഴുകയായിരുന്നു.
ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈനാട്ടി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.








