ചെന്നൈ: വാഹനങ്ങളുടെ കൂട്ടിയിടിയില്‍ തമിഴ്നാട്ടില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം.എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലാണ് ദാരുണ സംഭവം. ഒന്നിനു പിറകേ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അതിവേഗത്തില്‍ വന്ന ഒരു ട്രക്ക് നിയണ്രം വിട്ട് മറ്റാരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ട്രക്ക് മുന്നില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ലോറി പാലത്തില്‍ നിന്ന് മറിയിക്കുകയും ചെയ്തു. ഇരു വാഹനങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ കാര്‍ സംഭവസ്ഥലത്ത് തന്നെ തകരുകയും, തീപിടിക്കുകയും ചെയ്തു. അതോടെ മൂന്ന് വാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു
അഗ്നിശമന സേനയും മറ്റ് അത്യാഹിത വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം അതിവേഗം ആരംഭിച്ചെങ്കിലും എല്ലാവരെയും രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Discussion about this post