തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിന് നിലവാരം വേണമെന്നും, അതില്ലാത്തത് കൊണ്ടാണ് ഗവർണർ മുഴുവൻ വായിക്കാതിരുന്നത് എന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ. സഭ അധ:പതിയ്ക്കാൻ ഗവർണർ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയപ്രഖ്യാപനം മുഴുവൻ വായിക്കാതിരുന്നതിൽ ഗവർണർക്കെതിരെ രൂക്ഷ വി്മർശനം ആണ് ഉയരുന്നത്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കള്ളപ്രചാരണങ്ങൾ നയപ്രഖ്യാപനത്തിന്റെ മറ പിടിച്ചുകൊണ്ട് സഭയിൽ രേഖപ്പെടുത്താൻ ശ്രമിച്ചു. ഇതിനോട് ഗവർണർ ഉചിതമായി പ്രതികരിച്ചു. ലോക കേരളാ സഭയുടെ പേരിൽ നടക്കുന്ന ധൂർത്തിന് ഒരു കുറവുമില്ല. കള്ളപ്രചാരണം നടത്താനുള്ള വേദിയാക്കി സഭയെ മാറ്റാനായിരുന്നു സർക്കാരിന്റെ ശ്രമമെന്നും മുരളീധരൻ പ്രതികരിച്ചു.
രാജ്ഭവനെ അപമാനിക്കാനായിരുന്നു സർക്കാർ ശ്രമം. അതുകൊണ്ട് ഗവർണറെ മാത്രം കുറ്റപ്പെടുത്തേണ്ട. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഗവർണറുടേത്. രാഷ്ട്രീയ പ്രചാരണം നടത്താനുള്ള വേദിയല്ല നിയമസഭ. എന്നാൽ അതിനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി സർക്കാർ അല്ല തള്ള് സർക്കാരാണ് ഇപ്പേഴുള്ളത്. തള്ള് സർക്കാർ നടത്തുന്ന തള്ള് നാടകമാണ് ഡൽഹി സമരം.
ഡൽഹിയിൽ നല്ല തണുപ്പാണ്. നവകേരളയാത്രക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക് ചിൽ ചെയ്യാനാണ് പോകുന്നത്. കേരള ഹൗസിൽ നിന്ന് ജന്ദർമന്തറിലേയ്ക്ക് നടന്ന് പോകാനേ കഴിയൂ. ഇ.പി.ജയരാജൻ പല വിഡ്ഢിത്തരവും പറയുമെന്നും മുരളീധരൻ വ്യക്തമാക്കി.
Discussion about this post