Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സുരക്ഷയിൽ നോ കോംപ്രമൈസ്; പ്രധാനമന്ത്രി റിപ്പബ്ലിക്ക് ചടങ്ങുകൾക്കുപയോഗിച്ച “റേഞ്ച് റോവർ സെൻ്റിനൽ എസ്‌യുവി” യെ കുറിച്ചറിയാം

by Brave India Desk
Jan 26, 2024, 04:33 pm IST
in India, Defence, Technology
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേർന്നത് ഡൽഹി രെജിസ്ട്രേഷനിൽ ഉള്ള ഒരു കറുത്ത “റേഞ്ച് റോവർ സെൻ്റിനൽ എസ്‌യുവി” യിലായിരിന്നു. എ കെ 47 തോക്കുപയോഗിച്ച് തുരു തുരെ വേദി വച്ചാലും 7 മീറ്റർ ചുറ്റളവിൽ ബോംബ് പൊട്ടിയാൽ പോലും ഒരു പരിക്കുമില്ലാതെ പ്രധാനമന്ത്രിയെ തിരിച്ച് റൂമിലേക്കെത്തിക്കുന്ന ഈ കരുത്തനെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി തന്റെ ചടങ്ങുകൾക്ക് വേണ്ടി പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. ഇപ്പോൾ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിൽ ഉള്ള ലാൻഡ് റോവർ നിർമ്മിക്കുന്ന ഈ വാഹനം ലോകത്ത് തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്

നിരവധി റാലികൾക്കായി പ്രധാനമന്ത്രി സ്ഥിരമായി ആശ്രയിക്കുന്നത് ഈ ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറിനെയാണ്. ആഗോളതലത്തിൽ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ അതിമനോഹരമായ ഒരു നിര തന്നെ അദ്ദേഹത്തിൻ്റെ വാഹനവ്യൂഹത്തിലുണ്ട് . അദ്ദേഹത്തിൻ്റെ എല്ലാ കാറുകളും ബുള്ളറ്റ് പ്രൂഫ് ഫീച്ചറുകൾ, എയർ സസ്പെൻഷൻ, റൺ-ഫ്ലാറ്റ് ടയറുകൾ എന്നിവയാൽ ഉറപ്പിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്

Stories you may like

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

റേഞ്ച് റോവർ സെൻ്റിനൽ എസ്‌യുവിയെ കുറിച്ച് കൂടുതലറിയാം

നേരത്തെ പറഞ്ഞത് പോലെ ടാറ്റ മോട്ടോഴ്‌സിൻ്റെ ഉപകമ്പനിയായ ലാൻഡ് റോവർ ആണ് റേഞ്ച് റോവർ സെൻ്റിനൽ എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്. 5.0 ലിറ്റർ സൂപ്പർചാർജ്ഡ് V8 എഞ്ചിൻ ഇതിൻ്റെ സവിശേഷതയാണ്, 340 ബി എച് പി കരുത്തുള്ള മുൻ മോഡലിനെ അപേക്ഷിച്ച് 40 bhp കൂടുതൽ കരുത്ത് വി 8 മോഡൽ നൽകുന്നുണ്ട് . എല്ലാ ഭൂപ്രദേശങ്ങൾക്കും കാലാവസ്ഥയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന റേഞ്ച് റോവർ സെൻ്റിനൽ എസ്‌യുവി 100 കിലോമീറ്റർ വേഗത കൈവരിക്കുവാൻ വെറും 10 സെക്കൻഡോളം മാത്രമേ എടുക്കുകയുള്ളൂ.

യുകെയിലെ ഓക്‌സ്‌ഫോർഡ് റോഡ് ഫെസിലിറ്റി കാർ നിർമ്മാതാക്കളുടെ സ്‌പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് (എസ്‌വിഒ) ഡിവിഷൻ “കൈകൊണ്ട്” നിർമ്മിച്ച ഈ വാഹനം ഒരു എസ്‌യുവിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകാൻ കഴിവുള്ളതാണ് . കവചം തുളച്ചുകയറുന്ന ബുള്ളറ്റുകളെ വരെ ചെറുക്കാൻ സൃഷ്ടിക്കപ്പെട്ട ഈ വാഹനത്തിന് ഗ്രനേഡ് സ്ഫോടനം പോലുള്ള മാരകമായ ആഘാതങ്ങളെ പോലും നേരിടുവാനുള്ള ശേഷിയുണ്ട്.

ഏഴടി ചുറ്റളവിൽ പൊട്ടിത്തെറിക്കുന്ന 33 പൗണ്ട് ബോംബിൻ്റെ ആഘാതം സഹിക്കാനും ഏകദേശം രണ്ട് ഇഞ്ച് ഗ്ലാസും പോളികാർബണേറ്റും ഉപയോഗിച്ച് AK-47 റൗണ്ട് വെടിവെപ്പിൽ നിന്നും സംരക്ഷണ നൽകുന്ന എല്ലാ കോണുകളും ഉറപ്പുള്ള സ്റ്റീൽ ഉപയോഗിച്ച് സംരക്ഷിച്ചകവചവും ഇതിനുണ്ട്.

മറ്റൊരു പ്രധാന സവിശേഷത ഇതിലെ പ്രത്യേകമായി നിർമ്മിച്ച ഫ്രണ്ട് വിൻഡോയാണ്, ആവശ്യമാണെങ്കിൽ വെറും 150 മില്ലി മീറ്റർ മാത്രം തുറക്കാനുള്ള സവിശേഷ ക്രമീകരണം ആണ് ഈ വിന്ഡോക്കുള്ളത് . പുറം ലോകത്തേക്ക് അധികം തുറന്നുകാട്ടപ്പെടാതെ തന്നെ പ്രധാനമന്ത്രിക്ക് ഫയലുകളുടെ കൈമാറ്റം ഇതിലൂടെ സാധ്യമാക്കുന്നു. ഇനി ഇതെല്ലം ഭേദിച്ച് ഒരു ആക്രമണം ഉണ്ടായാൽ തന്നെ വാഹനത്തിന്റെ ഉള്ളിലുള്ളയാളെ സംരക്ഷിക്കാൻ ഒരു പ്രത്യേക കവചിത ഗ്ലാസും ഈ വാഹനത്തിനുണ്ട്

കവചിത ഗ്ലാസുകളും പൊതുജനങ്ങളുമായി സംവദിക്കാനുള്ള സംവിധാനങ്ങളും ഉൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങളാൽ സജ്ജീകരിച്ചിരിക്കുന്ന റേഞ്ച് റോവർ സെൻ്റിനൽ എസ്‌യുവി സുരക്ഷയിൽ ഒരു തരിമ്പു പോലും വിട്ടുവീഴ്ച ചെയ്യാതെയുള്ള ആശയവിനിമയം ഉറപ്പാക്കുന്നു. കൂടാതെ സൈറൺ, എമർജൻസി ലൈറ്റിംഗ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്

രണ്ട് 10 ഇഞ്ച് ഹൈ-റെസല്യൂഷൻ ടച്ച് സ്‌ക്രീനുകളുള്ള ടച്ച് പ്രോ ഡ്യുവോ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, നാവിഗേഷൻ, വിനോദം, കാലാവസ്ഥാ സവിശേഷതകൾ എന്നിവ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇന്ത്യയിൽ 10 കോടി രൂപ വരുന്ന ഈ വാഹനം പ്രധാനമന്ത്രിയുടെ ആവശ്യങ്ങളൊക്കെ നിർവഹിച്ചു കൊടുക്കാൻ പര്യാപ്തമാണെന്ന് തന്നെ പറയാം

Tags: Narendra modi's vehiclerange rover sentinental suvrepublic day celebration
Share1TweetSendShare

Latest stories from this section

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

ഭൂമിതൊട്ട് ഭാരതപുത്രൻ;രാജ്യത്തിന് അഭിമാനമായി ശുഭാംശു; തിരികെയെത്തി

Discussion about this post

Latest News

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ജയിക്കാൻ കാരണം ബെൻ സ്റ്റോക്സ് അല്ല, അത് ശുഭ്മാൻ ഗില്ലിന്റെ മണ്ടത്തരം കാരണമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

പണ്ട് മിസ്റ്റർ കൺസിസ്റ്റന്റ് മൈക്കൽ ഹസി ആയിരുന്നു എങ്കിൽ ഇപ്പോൾ അത് അവനാണ്, ഇന്ത്യൻ താരത്തെ വാനോളം വാഴ്ത്തി സഞ്ജയ് മഞ്ജരേക്കർ

0-0-8-0 : എന്തൊരു ബോളിങ് സ്പെൽ ആണ് മിസ്റ്റർ എറിഞ്ഞത്, നാണക്കേടിന്റെ റെക്കോഡ് കൈവശതമുള്ളത് പാകിസ്ഥാൻ താരത്തിന്; സംഭവിച്ചത് ഇങ്ങനെ

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies