കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മക്കളും കക്കുകയാണെന്ന് ബിജെപി നേതാവ് പി സി ജോർജ്. പോപ്പുലർ ഫ്രണ്ടാണ് ഇതിന് പിന്തുണ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മുഴുവൻ കർഷകരും ആത്മഹത്യ ചെയ്യുന്നു. ചെറുപ്പക്കാരെല്ലാം ഇന്ത്യ വിട്ട് പോവുകയാണ്. അതിനിടെയാണ് പിണറായി വിജയന്റെ ഈ വൃത്തികെട്ട കൊലപാതക രാഷ്ട്രീയം. കേരളത്തിലെ എത്രമാത്രം ആർഎസ്എസ് – ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതെല്ലാം പിണറായിയുടെ അറിവില്ലാതെ നടക്കുമെന്ന് തോന്നുന്നുണ്ടോ? 200ഓളം ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. അതിൽ പലതും പോപ്പുലർ ഫ്രണ്ട് വർഗീയ വാദികൾ ചെയ്ത കൊലപാതകമാണ്. ഇതിനെയെല്ലാം നേരിടണമെങ്കിൽ ശക്തമായ ഭരണം വരണം. പിണറായി വിജയന്റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരിക്കുമെന്നും എന്തും വിളിച്ചു പറയുന്ന സ്വഭാവം മാറ്റുമെന്നും പി.സി.ജോർജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ചേർന്നു പ്രവർത്തിച്ചാൽ മാത്രമാണു രക്ഷയുള്ളത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മറികടക്കാൻ ആരുമില്ല. കേരളത്തിലെ സാമ്പത്തിക രംഗം ആകെ തകർന്നു. ഇവിടുത്തെ റബർ, ഏലം അടക്കമുള്ള കർഷകർ ദുരിതത്തിലാണ്. കേരളം വിട്ട് യുവാക്കൾ പോകുകയാണ്. മോദിയെ ചീത്ത വിളിച്ചതു കൊണ്ടു കാര്യമില്ല. ശക്തിപ്പെടുത്തുകയാണു വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post