കോട്ടയം : പാലാ സെന്റ് തോമസ് കോളേജിൽ നടന്ന കലോത്സവത്തിന് ഇടയിൽ കുത്തിത്തിരിപ്പും ആയി എത്തിയ എസ്എഫ്ഐയുടെ കുട്ടി സഖാക്കൾക്ക് ചുട്ട മറുപടി കൊടുത്ത് പ്രിൻസിപ്പൽ. കലോത്സവ വേദികൾക്ക് ബാബറി, പലസ്തീൻ, മണിപ്പൂർ എന്നിങ്ങനെ പേര് നൽകിക്കൊണ്ട് എസ്എഫ്ഐ പ്രവർത്തകർ സ്ഥാപിച്ച ബാനറുകൾ വലിച്ചുകീറി ചവറ്റുകുട്ടയിൽ ഇട്ടുകൊണ്ടാണ് സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ മാതൃകയായത്.
പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിൻസിപ്പൽ ആയ പ്രൊഫസർ ഡോ. ജയിംസ് ജോൺ മംഗലത്ത് ആണ് എസ്എഫ്ഐ പ്രവർത്തകരുടെ കുത്തിതിരിപ്പിന് ഉടനടി മറുപടി നൽകിയത്. വർഗീയ സംഘർഷം ഉണ്ടാക്കുക എന്ന എസ്എഫ്ഐയുടെ ശ്രമത്തെ യഥാസ്ഥാനമായ ചവറ്റുകുട്ടയിലേക്ക് എത്തിച്ചതിന് പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പലിനെ അഭിനന്ദിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ. കുത്തിത്തിരിപ്പ് ഉണ്ടാക്കുക എസ്എഫ്ഐ പ്രവർത്തകരുടെ സ്ഥിരം പരിപാടിയാണെന്നും അതിന് കൃത്യമായ മറുപടി കൊടുത്ത ഫാദർ ജയിംസ് ജോൺ മംഗലത്ത് ശരിയായ മാതൃക ആണെന്നും ആണ് സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നത്.
പാലാ സെന്റ് തോമസ് കോളേജിലെ പ്രിൻസിപ്പലിന്റെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് കാസയും രംഗത്തെത്തി.
“കേരളത്തിലെ കാമ്പസുകൾ മതമൗലികവാദ സംഘടനകൾക്ക് വളരാൻ അവസരം ഒരുക്കി കൊടുക്കുന്ന SFI എന്ന കുട്ടി സഖാപ്പികൾ പാലാ സെൻ്റ് തോമസ് കോളേജിലെ കലോത്സവ വേദികൾക്ക് ബാബറിയെന്നും പാലസ്തീനെന്നും മണിപ്പൂരെന്നും പേരിട്ട് സ്ഥാപിച്ച ബാനറുകൾ കീറി ചവറ്റുകൊട്ടയിൽ എറിഞ്ഞ സെൻ്റ് തോമസ് കോളേജ് അധികൃതർക്കും പ്രിൻസിപ്പൽ അച്ഛനും അഭിനന്ദനങ്ങൾ.” എന്നാണ് കാസ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ അഭിപ്രായപ്പെട്ടത് .
Discussion about this post