ന്യൂഡൽഹി; ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ സജീവ പ്രവർത്തകനാണെന്ന് സംശയിക്കുന്ന മുൻ ഇന്ത്യൻ സൈനികനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ജമ്മു കശ്മീർ പോലീസ് തകർത്ത ഒരു തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് സൈനികനെ പോലീസ് തിരഞ്ഞു വരികയായിരുന്നു.
കഴിഞ്ഞ വർഷം ജനുവരി 31 ന് ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച റിയാസ് അഹമ്മദ്, ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് കുപ്വാരക്കാരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കൈപ്പറ്റിയതായി ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷന്റെ എക്‌സിറ്റ് ഗേറ്റ് നമ്പർ 1 ൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഭീകരനെ പോലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടാളിയായ അൽത്താഫും മുൻ സൈനികനാണെന്നാണ് വിവരം.
അതിർത്തിക്കപ്പുറമുള്ള ലഷ്‌ക ഇ ടി ഭീകരരായ മൻസൂർ അഹമ്മദ് ഷെയ്ഖും ഖാസി മുഹമ്മദ് ഖുഷാലും ആണ് ആയുധങ്ങൾ അയച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ജനുവരി 27 ന് ജമ്മു കശ്മീർ പോലീസ് ഇതുമായി ബന്ധപ്പെട്ട തീവ്രവാദ ഘടകം തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് മുൻ സൈനികന് നേരെ അന്വേഷണം നീണ്ടത്.









Discussion about this post