വോട്ടറാകാനുള്ള യോഗ്യത ഒരാൾക്ക് ഉണ്ടോയെന്ന് ഉറപ്പാക്കാനായി പൗരത്വം പരിശോധിക്കാൻ തങ്ങൾക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലം. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. പൗരത്വം ഉൾപ്പെടെ പരിശോധിക്കാൻ 1950 ലെ ജനപ്രാതിനിധ്യ നിയമം അധികാരം നൽകുന്നുവെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.
പൗരത്വത്തിന് പുറമെ പ്രായം ഉൾപ്പടെയുള്ള കാര്യങ്ങളും പരിശോധിക്കാൻ അധികാരം ഉണ്ടെന്നാണ് കമ്മിഷൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.








