ഡെറാഡൂണ്‍:ഹല്‍ദ്വവാനിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലിയുള്ള സംഘര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ജില്ല ഭരണകൂടം. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ കലാപകാരികള്‍ കല്ലകളുമായി തയ്യാറായി നിന്നിരുന്നതായി ജില്ലാ മജിസ്ട്രേറ്റ് വന്ദന സിംഗ് വ്യക്തമാക്കി. അവര്‍ ഭരണകൂട സംവിധാനങ്ങളെ ആക്രമിക്കുകയാണ് ചെയ്തത് എന്നും ഭരണകൂടം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നാലെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.
ആക്രമണസമയത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമായ ഒരു നടപടിയും പോലീസും ഭരണകൂടവും സ്വീകരിച്ചില്ലെന്നും വന്ദന സിംഗ് കൂട്ടിച്ചേര്‍ത്തു. നിയമപരമായ നടപടിയുമായി മുന്നോട്ട് പോയിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കലാപകാരികള്‍ മനപൂര്‍വ്വം ആക്രമിക്കുകയായിരുന്നു എന്നും ഭരണകൂടം പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടികള്‍ സ്ഥീകരിച്ചിരിക്കുന്നത് എന്നും ഒരു സമുദായത്തിന് എതിരെല്ലന്നും ജില്ല ഭരണകൂടം വ്യക്തമാക്കി.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച മദ്രസ കെട്ടിടം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ച നീക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടി പുറപ്പെട്ടത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച മദ്രസയെക്കെതിരെ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നു. തുടര്‍ന്നുള്ള നടപടിയായണ് അനധികൃത മദ്രസ പൊളിച്ച് നീക്കിയത്. പ്രതികാരമായി പ്രകടനക്കാര്‍ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി കല്ലെറിയുകയും പെട്രോള്‍ ബോംബ് പ്രയോഗിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആക്രമണം നിയന്ത്രണ വിധേയമാക്കാന്‍ വെടിവയ്പ്പിന് ഉത്തരവിട്ടത്.
എന്നാല്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പുഷ്പര്‍ സിംഗ് ധാമി അഭ്യര്‍ത്ഥിച്ചു. നാല് കലാപകാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനം കലാപഭൂമിയാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും എന്നും അധികൃതര്‍ അറിയിച്ചു.









Discussion about this post