തിരുവനന്തപുരം:മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. അന്തീര്‍ക്കോണം സ്വദേശികളായ അശ്വിന് , നിഖില്‍, അരുണ്‍ ബാബു എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് സംഭവം.
മൂവരും സുഹൃത്തുകളാണ്. ഒരുമിച്ച് അന്തീര്കോണം ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലാണ് പഠിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സ്കൂള്‍ വിട്ട് വിദ്യാര്‍ത്ഥകള്‍ വീട്ടില്‍ എത്തിയിരുന്നു. പിന്നിടാണ് മൂവരെയും കാണാതായത്. ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇവരെ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സറ്റാഡില് കണ്ടവരുണ്ട്. കുട്ടികള്‍ ഒരുമിച്ച് വിനോദയാത്രക്ക് പോയതെന്നാണ് സംശയം. എത്രയും വേഗം കുട്ടികളെ കണ്ടുപിടിക്കും എന്നും അതിനായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Discussion about this post