കോഴിക്കോട്: പുഴയില്‍ മൂന്ന് പേര്‍ മുങ്ങി മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുന്ദമംഗലത്താണ് ദാരുണമായ സംഭവം. പൊയ്യം പുളിക്കമണ്ണില്‍ പുഴയിലാണ് അപകടം ഉണ്ടായത്.കാരിപ്പറമ്പത്ത് മിനി(48), ആതിര(28),അദ്വൈത്(12) എന്നിവരാണ് മരിച്ചത്. കുഴിമണ്ണയില്‍ സിനുജ(30) യെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് വൈകീട്ടായിരുന്നു അപകടം.
പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാല് പേരാണ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. ആൺകുട്ടി ആദ്യം ഒഴുക്കിൽപ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട്പേരും അപകടത്തിൽ പെടുകയുമായിരുന്നു എന്നാണ് വിവരം. നാട്ടുകാരും ഫയർഫോഴ്സും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും നാല് പേരിൽ ഒരാളെ മാത്രമേ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ. ഇപ്പോള്‍ സിനുജ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് .












